NEWS
കൊച്ചിയുടെ കായൽ സൗന്ദര്യം ആസ്വദിക്കാൻ ഇനി ആഡംബര യാത്ര സൺറൈസ് ഹൗസ് ബോട്ട് ഉദ്ഘാടനം ചെയ്തു
13/11/2026 07:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
കൊച്ചി മേയർ വി കെ മിനിമോൾ ഹൗസ് ബോട്ടിന് ഫ്ലാഗ് ഓഫ് ചെയ്യുന്നു
കൊച്ചിയുടെ കായൽ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ആകർഷണമായി ആഡംബര ഹൗസ് ബോട്ട് 'സൺറൈസ്' എത്തി. കൊച്ചിയിലെ കായൽ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദവും ആഡംബരപൂർണവുമായ യാത്രാനുഭവം ഒരുക്കുകയാണ് പുതിയ ഹൗസ് ബോട്ടിലൂടെ ലക്ഷ്യമിടുന്നത്. ഹൗസ് ബോട്ടിന്റെ ഉദ്ഘാടനം കൊച്ചി മേയർ വി.കെ. മിനിമോൾ നിർവഹിച്ചു.എംഎൽഎമാരായ ടി ജെ വിനോദ്, മുഹമ്മദ് ഷിയാസ്, ടോണി ചമ്മണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








